ചാത്തമംഗലത്ത് പൾസ് പോളിയോ ഇന്റർ സെക്ടറൽ മീറ്റിങ്ങും. പകർച്ചവ്യാധി അവലോകനവും നടത്തി



ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് ഹാളിൽ വച്ച് അവലോകന യോഗം ചേർന്നു.




 ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ എം കെ അനീഷിന്റെ അധ്യക്ഷയിൽ ചേർന്ന യോഗം ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ട് എം കെ നദീറ ഉദ്ഘാടനം ചെയ്തു.
 ജലജന്യ രോഗങ്ങൾ പ്രാണിജന്യ രോഗങ്ങൾ തുടങ്ങിയവ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ അവയെ പ്രതിരോധിക്കുന്നതിന് വേണ്ട നടപടികൾ ചൂലൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ വിശദീകരിച്ചു.
 പഞ്ചായത്തിലെ മുഴുവൻ കിണറുകളും ക്ലോറിനേഷൻ നടത്തുന്നതിനും ഉറവിട നശീകരണം ശുചിത്വ പരിശോധന എന്നിവ ഊർജ്ജതപ്പെടുത്താനും യോഗം തീരുമാനിച്ചു.
 സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാർ 
 പഞ്ചായത്ത് സെക്രട്ടറി അഞ്ജന വിൻസെന്റ്, ഹെൽത്ത് ഇൻസ്പെക്ടർ പ്രമോദ് കെ എം. എന്നിവർ 
സംസാരിച്ചു.
ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആശപ്രവർത്തകർ, അങ്കണവാടി വർക്കർമാർ , കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post
Paris
Paris