ഫിഫ വേൾഡ് കപ്പ് ആവേശം : മലയമ്മ എ യു പി സ്കൂളിലെ വിദ്യാർത്ഥികൾ ഫാൻസ് ഷോ നടത്തി


മലയമ്മ: ഫിഫ ലോകകപ്പ് മത്സരത്തിൻ്റെ ആവേശത്തിൽ മലയമ്മ എ യു പി സ്‌കൂളിലെ വിദ്യാർത്ഥികൾ കട്ടാങ്ങൽ പഞ്ചായത്ത് ഓഫീസിനു മുൻവശം , മലയമ്മ അങ്ങാടി എന്നിവിടങ്ങളിൽവെച്ച് ഫാൻസ് ഷോ, ഫ്ലാഷ് മോബ് എന്നിവ നടത്തി.




 പരിപാടിയിൽ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. എം. കെ നദീറ, വൈസ് പ്രസിഡൻ്റ് ശ്രീ. അനീഷ് . എം. കെ , വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ബബില, 
റജീബ് പാലക്കുറ്റി എന്നിവർ ആശംസകൾ അറിയിച്ചു.
അധ്യാപകരായ സിറാജ് ഈസ്‌റ്റ് മലയമ്മ, ജിൽസു, ഫാരിസ്, ശ്രീറാം , റാഷിഖ്, ഫസീല എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris