അക്ഷരമുറ്റത്തേക്ക് പുഞ്ചിരിയോടെ; ചാത്തമംഗലം ജി.എൽ.പി സ്കൂളിൽ ഉപജില്ലാതല പ്രവേശനോത്സവത്തിന് ആവേശോജ്ജ്വല തുടക്കം



ചാത്തമംഗലം: പുതിയ അധ്യയനവർഷത്തെ വരവേറ്റ് ചാത്തമംഗലം ഗവ. എൽ പി സ്കൂളിൽ വിപുലമായ രീതിയിൽ സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു. കുന്ദമംഗലം ഉപജില്ലാതല പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സി കെ ഫസീല നിർവ്വഹിച്ചു.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. എം കെ അനീഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 


സ്കൂൾ  
പുതുതായി സ്കൂളിലെത്തിയ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കായി കുന്ദമംഗലം MLA എം എ റസാഖ് മാസ്റ്റർ നൽകുന്ന സ്നേഹസമ്മാനമായ "അക്ഷര മിഠായി" യുടെ വിതരണോത്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഹിർവഹിച്ചു കൂടാതെ, CM KIDS (LSS) പരീക്ഷയിൽ ഉന്നത വിജയം നേടിയ മിടുക്കരെ ചടങ്ങിൽ വെച്ച് അനുമോദിക്കുകയും ചെയ്തു. കുട്ടിൾക്കായുള്ള സ്കൂൾ കിറ്റ് വിതരണം ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി. പുഷ്പവേണി നിർവ്വഹിച്ചു. കുന്ദമംഗലം AEO ശ്രീ. കെ രാജീവ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. 
മുൻ പ്രധാനാധ്യാപകരായ ശ്രീ. പ്രേമൻ മാസ്റ്റർ, ശ്രീ. രാജൻ പാക്കത്ത്, മുൻ പ്രധാനാധ്യാപിക ശ്രീമതി. താരകുമാരി, പി ടി എ പ്രസിഡന്റ് ശ്രീ. ശ്രീനിവാസൻ. വി, എം പി ടി എ ചെയർപേഴ്സൺ ശ്രീമതി. ശ്യാമിലി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികളെ കിരീടമണിയിച്ച് താലപ്പൊലികളുടെ അകമ്പടിയോടെ സ്‌കൂൾ അങ്കണത്തിലേക്ക് ആനയിച്ചു.പ്രധാനാധ്യാപിക (ഇൻ-ചാർജ് ) ശ്രീമതി. ഷീബ ടി എം ചടങ്ങിൽ സ്വാഗതം ആശംസിച്ചു.സ്റ്റാഫ് സെക്രട്ടറി എം. കെ അബ്ദുൽ റസാഖ് നന്ദി രേഖപ്പെടുത്തി.

Post a Comment

Previous Post Next Post
Paris
Paris