കൂളിമാട്: പുതു തലമുറയെ കെണിയിലകപ്പെടുത്തുന്ന ലഹരിമാഫിയക്കെതിരെ ആത്മീയ ബോധവത്ക്കരണം വേണമെന്നും ഇതിന് പള്ളികളും മദ്റസകളും ഉപയോഗപ്പെടുത്തണമെന്നും എം എ റസാക്ക് മാസ്റ്റർ എംഎൽഎ പറഞ്ഞു. വെസ്റ്റ് പാഴൂർ പി എച്ച് ഇ.ഡി റൗളത്തുൽ ഉലും മദ്രസയിൽ സമ്പൂർണ്ണ സമസ്ത മിദാദ് സ്മാർട്ട് ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മഹല്ല് കമ്മിറ്റി സെക്രട്ടറി സി എ ശുക്കൂർ മാസ്റ്റർ അധ്യക്ഷനായി. പ്രസിഡണ്ട് വി.അബ്ദുൽ മജീദ് ,
ജില്ലാ എസ് കെ എം എം എ സെക്രട്ടറി കെ പി കോയ ഹാജി, മുഹമ്മദ് റസീഖ് മന്നാനി, എൻ എം ഹുസൈൻ, എം പി സുരേന്ദ്രൻ , ടി..അബ്ദുറഹിമാൻ, ഇ എം അഹമ്മദ് കുട്ടി, കെ.മുഹമ്മദലി. ഹബീബ് ദാരിമി, ടി കന്തൻ മാസ്റ്റർ, എം.നവാസ് സംസാരിച്ചു.
എസ് എസ് എൽ സി ,പ്ലസ്ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും കർഷകരെയും മറ്റും ചടങ്ങിൽ ആദരിച്ചു.

Post a Comment