കൂളിമാട് : ആധുനിക കാലത്ത് ദീനി പ്രബോധനങ്ങൾ ഫലവത്താകാൻ പ്രബോധകന്റെ ജീവിത വിശുദ്ധിയും സംവേദക ശൈലിയും ഹൃദയങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്നതാവണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന ഉപാധ്യക്ഷൻ സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി അഭിപ്രായപെട്ടു. എസ് കെ എസ് എസ് എഫ് കോഴിക്കോട് ജില്ലാ ഇബാദ് ഹിജ്റീയം തസ്‌കിയത് കോൺഫറൻസ് കോഴിക്കോട് ജില്ലയിലെ വെസ്റ്റ് ചേന്ദമംഗല്ലൂരിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങൾ.
മുബഷിർ അസ്‌ലമി ഫറോഖ് അദ്ധ്യക്ഷനായി. സംസ്ഥാന ഇബാദ് കൺവീനർ റഫീഖ് ചെന്നൈ , അബ്ദുൽ അസീസ് ഫൈസി മീനങ്ങാടി, മഹ്ബൂബ് ഫൈസി പാതാർ, മാജിദ് ഫൈസി പേരാമ്പ്ര , അബ്ദുറസാഖ് മുസ്‌ലിയാർ മലയമ്മ , ഷമീർ തിരുവളളൂർ, ശബീർ മുസ്‌ലിയാർ ചെറുവാടി , അദ്ഹം അശ്അരി നാദാപുരം , റാഫി യമാനി കാരന്തൂർ , റഹൂഫ് പാറമ്മൽ, ഇസ്സുദ്ധീൻ പാഴൂർ , സഫറുളള കൂളിമാട് , ശാമിൽ ചെറൂപ്പ , ആശിഖ് ചേന്ദമംഗല്ലൂർ , സമദ് തെങ്ങിലക്കടവ് ,ഒ ശിഹാബുദ്ദീൻ , എം കെ മുസ്തഫ , നാസർ സെഞ്ച്വറി , ബാസിം , അർശാദ് , മിൻഹാജ് , എന്നിവർ സംസാരിച്ചു.റഷാദ് കാവനൂരിന്റെ ഇശ്ഖ് മജ്‌ലിസ് മനസിന് കുളിർമയേകി . ശാഫി ഫൈസി പുവ്വാട്ടു പറമ്പ് സ്വാഗതവും സവാദ് റാഹിമി നന്ദിയും പറഞ്ഞു.

Post a Comment