മഹല്ല് കമ്മിറ്റി ഭാരവാഹികൾ ക്ഷേത്രങ്ങൾ സന്ദർശിച്ചു.



കൂളിമാട്: ഫ്രൂട്ട് ട്രീ മിഷൻ പ്രൊജക്‌ട് ഹരിതവത്ക്കരണ യജ്ഞ ഭാഗമായി കൂളിമാട് മഹല്ല് കമ്മിറ്റി ഭാരവാഹികൾ നായർകുഴി ഗൗതമംഗലം വിഷ്ണു ക്ഷേത്രം, അരീകുളങ്ങര ദേവീക്ഷേത്രം എന്നിവ സന്ദർശിച്ചു.മുൻ വർഷം ഇരു ക്ഷേത്രപരിസരത്തും നട്ടുപിടിപ്പിച്ച ഫലവ്യക്ഷതൈകളുടെ വളർച്ച കണ്ടു വിലയിരുത്തുകയും ഇരു ക്ഷേത്രങ്ങൾക്കും കുറ്റിക്കുരുമുളകിൻ തൈ പുതുതായി നല്കുകയും ചെയ്തു. 




ഭാരവാഹികളായ കെ എ ഖാദർ മാസ്റ്റർ,കെ. വീരാൻകുട്ടി ഹാജി, ക്രസ്റ്റ് വർക്കിംഗ് ചെയർമാൻ കെ.ടി.എ.നാസർ കൺവീനർ
 അയ്യൂബ് കൂളിമാട് , മജീദ് കൂളിമാട് എന്നിവരടങ്ങിയ സംഘത്തെ ക്ഷേത്ര
ഭാരവാഹികളായ പി. രാഘവൻ മാസ്റ്റർ,വി. മാധവൻ, സുരേഷ് കുമാർ,വി.ശക്തിധരൻ, പി.അശോകൻ തുടങ്ങിയവർ സ്വീകരിച്ചു.

Post a Comment

Previous Post Next Post
Paris
Paris