നിപാ ആശങ്ക; പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും


കോഴിക്കോട്: സംസ്ഥാനത്ത് നിപാ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും. ഐസിഎംആർ, എൻഡിസിസി ഉദ്യോ​ഗസ്ഥരാണ് പരിശോധനക്കെത്തുക.



നിപായുടെ ഉറവിടം കണ്ടെത്തുക എന്നതാണ് പ്രധാന ലക്ഷ്യം. ഐസിഎംആറിൽ നിന്നുള്ള ഏഴ് ഉദ്യോ​ഗസ്ഥരാണ് കോഴിക്കോടെത്തുകയെന്നാണ് വിവരം. രോ​ഗം റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ സന്ദർശിക്കുകയും റൂട്ട്മാപ്പ് പരിശോധിക്കുകയും ചെയ്യും. ജില്ലാ ഭരണകൂടവുമായും മെഡിക്കൽ കോളേജ് അധികൃതരുമായും സംഘം ചർച്ച നടത്തും. അതേസമയം, നിപാ രോ​ഗബാധിതനായ വ്യക്തി അതീവ ​ഗുരുതരാവസ്ഥയിൽ തുടരുകയാണ്. രോഗി ഇപ്പോഴും വെന്റിലേറ്ററിൽ തന്നെയാണെന്നാണ് റിപ്പോർട്ടുകൾ


Post a Comment

Previous Post Next Post
Paris
Paris