ബഡ്സ് സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു



ചാത്തമംഗലം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ബഡ്സ് സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പുതിയ അധ്യയന വർഷത്തിലേക്ക് ചുവടുവെക്കുന്ന കുട്ടികളെ സ്വീകരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങ് ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. നദീറ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് എംകെ അനീഷ് അദ്ധ്യക്ഷനായി.




ജില്ലാ പഞ്ചായത്ത് മെമ്പർ ടി.കെ മുരളിധരൻ,ബ്ലോക്ക് മെമ്പർ ദീപ,
സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സലിം കുന്നത്ത്,സലീന നൂറുദ്ധീൻ, സിഡിഎസ് ചെയർപേർസൺ ഹഫ്‌സ, പിടിഎ ഭാരവാഹികളായ മോളി,ഫസീല ബഡ്സ് സ്കൂൾ ടീച്ചർ ഫാത്തിമ ഷിറിൻ,മെമ്പർമാരായ പുഷ്പവേണി,സുബൈദ,അൻഷിദ,,സുഹറ,പ്രവീൺ,അജിത്,അസീസ്,സ്മിജ,ഷിജുലാൽ,രമേശൻ,സരസ,സന്തോഷ്കുമാർ,അജിത,നാരായണൻ നമ്പൂതിരി,ഫൗസിയ തുടങ്ങിയവരും ടികെ സുധാകരൻ,എൻഎം ഹുസൈൻ,വേലായുധൻ,ഹമീദ് മാസ്റ്റർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.കുടുംബശ്രീ സിഡിഎസ് പ്രവർത്തകരുടെയും എം എൽഎയുടെയും സ്‌നേഹോപഹാരവും വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു

Post a Comment

Previous Post Next Post
Paris
Paris