കൂളിമാട് :
കൂളിമാട് തഅലീമുൽ ഔലാദ് മദ്രസയിൽ മുഅല്ലിം ഡേ സംഘടിപ്പിച്ചു.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള പതിനൊന്നായിരത്തിലധികം മദ്രസകളിൽ കേരളത്തിനകത്തും പുറത്തും ഇന്ന് അധ്യാപക ദിനം ആഘോഷിക്കുന്നു.
പുണ്യ സമസ്തയുടെ മഹത്തുക്കളായ പൂർവിക പണ്ഡിതന്മാരെ ഓർത്തെടുക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നതിനാണ് ഈ ദിവസം സമസ്തയുടെ മുഴുവൻ മദ്രസകളിലും പ്രത്യേക ദിനമായി എല്ലാവർഷവും ആചരിക്കുന്നത്.
കൂളിമാട് തഅലീമുൽ ഔലാദ് മദ്രസയിൽ നടന്ന മുഅല്ലിം ദിനം ആചരണ ഉദ്ഘാടനം ഉസ്താദ് മുഹമ്മദ് ബാഖവി നിർവഹിച്ചു.
മഹല്ല് ഖതീബ് മിൻഹാജ് ഫൈസി, സദർ അബൂബക്കർ മാസ്റ്റർ, അഷ്‌റഫ് അശ്‌റഫി,അബ്ദുള്ള മൗലവി, ഇർഷാദ് ഫൈസി,ഷാജഹാൻ ഫൈസി എന്നിവർ നേതൃത്വം നൽകി.


Post a Comment