സ്വകാര്യ ബസ് മേഖല വൻ പ്രതിസന്ധിയില്‍; കോഴിക്കോട് സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്



കോഴിക്കോട് : സ്വകാര്യ ബസ് ഉടമകള്‍ നിരാഹാര സമരത്തിലേക്ക്. ജൂലൈ 2 ന് പ്രതിഷേധ സൂചകമായി കളക്ടറേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ അറിയിച്ചു.




സ്വകാര്യ ബസ് മേഖല വൻ പ്രതിസന്ധിയിലെന്നും അസോസിയേഷൻ ഭാരവാഹികള്‍ അറിയിച്ചു.

കെഎസ്‌ആർടിസി ഓർഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര വന്നതോടെ സ്വകാര്യ ബസ്സുകള്‍ക്ക് സർവീസ് നടത്താൻ കഴിയാത്ത സാഹചര്യമാണെന്ന് ബസുടമകള്‍ പറഞ്ഞു. ദിവസം 3000 മുതല്‍ 4000 രൂപ വരെ വരുമാനത്തില്‍ കുറവുണ്ട്.

ഇതിനൊപ്പം ഇന്ധന വില വർധനവ് വൻ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഡീസലിന് സബ്സിഡി അനുവദിക്കണം, വിദ്യാർത്ഥികളുടെ ചാർജ് വർധിപ്പിക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ജൂലൈ രണ്ടിന് കോഴിക്കോട് കളക്ടറേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികള്‍ അറിയിച്ചു.

കോഴിക്കോട് പുതിയ ബസ് സ്റ്റാൻ്റില്‍ നിന്ന് സ്വകാര്യ ബസ് സർവ്വീസ് നടത്തുന്ന വയനാട് ജില്ലയിക്കുള്ള സർവ്വിസ് മുതല്‍ കോഴിക്കോട്-കുറ്റ്യാടി,കുന്നമംഗലം,താമരശ്ശേരി,മുക്കം,മാവൂർ,വടകര കൊയിലാണ്ടി റൂട്ടുകളിലാണ് വലിയ നഷ്ടം. 1200 ഓളം സ്വകാര്യ ബസുകള്‍ സർവീസ് നടത്തുന്ന ജില്ലയില്‍ വൈകാതെ ഓട്ടം നിന്നു പോകുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് ബസുടമകള്‍ പറയുന്നു


Post a Comment

Previous Post Next Post
Paris
Paris