ഓപ്പറേഷൻ തൂഫാൻ: പിന്തുണയുമായി അക്ഷരകൂളിമാട് .



കൂളിമാട്: ലഹരിക്കെതിര സർക്കാറിൻ്റെ പദ്ധതിയായ ഓപറേഷൻ തൂഫാന് പിന്തുണയുമായി അക്ഷരകൂളിമാടും. കൂളിമാടിനെ കേരളത്തിലെ ആദ്യത്തെ പുകവലി വിമുക്ത ഗ്രാമമാക്കി മാറ്റുന്നതിന് നേതൃത്വം നല്കിയ അക്ഷര
കൂളിമാടിൻ്റെ വാർഷിക ജനറൽ ബോഡി യോഗമാണ് ഓപറേഷൻ തൂഫാന് സമ്പൂർണ പിന്തുണ നല്കാൻ തീരുമാനിച്ചത്.






 പ്രസിഡണ്ട് ടി വി മഹ്ബൂബ് അധ്യക്ഷനായി.വിവിധ പരീക്ഷകളിലെ വിജയികൾക്ക് എ സി മുഹമമ്മദാജി,
അറളയിൽ മുഹമ്മദാജി സ്മാരക അവാർഡുകൾ നല്കി. മജീദ് കൂളിമാട് അനുമോദന, അനുസ്മരണ പ്രഭാഷണം നടത്തി. മെഡിക്കൽ പഠനം പൂർത്തിയാക്കിയ ഇ. മുഹമ്മദ് ബാസിലിനെയും ചടങ്ങിൽ അനുമോദിച്ചു.എ ഫൈസൽ,എ. സാദിഖലി, കെ.കെ. ഫൈസൽ, വി എ കരീം മാസ്റ്റർ,ഇ കുഞ്ഞോയി, വി അബ്ദുല്ല,
കെ എം സുലൈമാൻ, പി എ ജദീർ, ഇ.മുജീബ് ഇ കെ നസീർ സംസാരിച്ചു.
ഭാരവാഹികൾ: ഇ കെ നസീർ(പ്രസി) ഇ കുഞ്ഞോയി(വൈ: പ്ര ), സി എ അലി(ജ:സെക്ര),കെ കെ ഫൈസൽ(സെക്ര),ഇ. മുജീബ്(ട്രഷ:)

Post a Comment

Previous Post Next Post
Paris
Paris