കട്ടാങ്ങൽ : ശാരീരിക വെല്ലുവിളികളെ ആത്മവിശ്വാസത്തോടും പരിശ്രമത്തോടും മറികടന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിനിയായ ഫഹ്മ ഫാത്തിമയെ അനുമോദിച്ചു.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഇ.എം സലീന ഉപഹാരം നൽകി ,പി.കെ ഹഖീം മാസ്റ്റർ കളൻതോട്, പി. നുസ്റത്ത്, ജാസ്മിൻ പരപ്പൻകുഴി, സൈനബ,ത്വാഹിറ എന്നിവർ പങ്കെടുത്തു
സെറിബ്രൽ പാൾസി ബാധിതനായിരുന്നിട്ടും പഠനത്തിൽ മികവ് പുലർത്തി എല്ലാ വിഷയങ്ങളിലും മികച്ച മാർക്ക് നേടിയതാണ് ഫഹ്മ ഫാത്തിമയുടെ നേട്ടം.
പരിമിതികൾ വിജയത്തിന് തടസമല്ലെന്ന് ഫഹ്മ ഫാത്തിമ തെളിയിച്ചു,
കുടുംബത്തിന്റെ പിന്തുണയും അധ്യാപകരുടെ പ്രോത്സാഹനവും തന്നെയാണ് വിജയത്തിന് പിന്നിലെ ശക്തിയെന്ന് കുട്ടിയുടെ ഉമ്മ ഷമീന പറഞ്ഞു.
Post a Comment