പിലാശ്ശേരി: AUPS പിലാശേരിയിൽ വായന വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച Mother's Quiz ശ്രദ്ധേയമായി. മാതാക്കളും വിദ്യാർത്ഥികളും ചേർന്ന് പങ്കെടുത്ത മത്സരം ആവേശകരമായ അന്തരീക്ഷത്തിലാണ് നടന്നത്. വായനാശീലവും പൊതുവിജ്ഞാനവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
മത്സരത്തിൽ ഹന ഫാത്തിമയും അമ്മയും ഒന്നാം സ്ഥാനം നേടി. ഫാത്തിമ സഹ്റ V.V.യും അമ്മയും രണ്ടാം സ്ഥാനവും ആനന്ദലക്ഷ്മിയും അമ്മയും മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
സ്കൂൾ അധികൃതർ വിജയികളെയും മത്സരത്തിൽ പങ്കെടുത്ത എല്ലാ മാതാക്കളെയും വിദ്യാർത്ഥികളെയും അഭിനന്ദിച്ചു. വായന സംസ്കാരം കുടുംബങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് ഇത്തരം പരിപാടികൾ ഏറെ പ്രയോജനകരമാണെന്ന് സംഘാടകർ അറിയിച്ചു.



Post a Comment