തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം നിയമസഭയിൽ ആരംഭിച്ചു. സംസ്ഥാനത്തിന്റെ വികസന കാഴ്ചപ്പാടിനും സാമ്പത്തിക പുനരുജ്ജീവനത്തിനും പ്രാധാന്യം നൽകുന്ന ബജറ്റിൽ മിഷൻ സമുദ്ര പദ്ധതിക്കായി 400 കോടി രൂപ വകയിരുത്തി. ജലഗതാഗത മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ പദ്ധതികളും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
യുഡിഎഫ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളായ ഇന്ദിരാ ഗ്യാരണ്ടി, ക്ഷേമപദ്ധതികൾ, തീരദേശ വികസനം, തൊഴിൽ സൃഷ്ടി എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനങ്ങൾ ബജറ്റിൽ പ്രതീക്ഷിക്കപ്പെടുന്നു. അതേസമയം, സംസ്ഥാനത്തിന്റെ വരുമാനം വർധിപ്പിക്കുന്നതിനായി മദ്യവില വർധന, പ്രത്യേക സെസ്, ഭൂമിയുടെ ന്യായവില വർധന തുടങ്ങിയ നിർദേശങ്ങളും പരിഗണനയിലുണ്ടെന്നാണ് സൂചന.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ചൂണ്ടിക്കാട്ടിയ ധവളപത്രത്തിന് പിന്നാലെ അവതരിപ്പിക്കുന്ന ബജറ്റായതിനാൽ ധനശേഷി വർധിപ്പിക്കുന്ന പുതിയ നടപടികളിലും സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. കിഫ്ബി സംവിധാനത്തിലെ മാറ്റങ്ങൾ ഉൾപ്പെടെ ധനകാര്യ മേഖലയിലെ നിർണായക പ്രഖ്യാപനങ്ങൾക്കും ബജറ്റിൽ മുൻഗണന ലഭിക്കുമെന്നാണ് വിലയിരുത്തൽ.
കേരളത്തിന്റെ അടുത്ത അഞ്ചുവർഷത്തെ വികസന ദിശ നിർണയിക്കുന്ന ബജറ്റായിരിക്കും ഇതെന്നാണ് രാഷ്ട്രീയ-സാമ്പത്തിക നിരീക്ഷകരുടെ വിലയിരുത്തൽ.

Post a Comment