സംസ്ഥാനത്ത് മയക്ക് മരുന്ന് വിപണനം ശക്തമാവുന്നത് തടയാൻ ഓപ്പറേഷൻ തുഫാൻ എന്ന പേരിൽ പുതിയ പദ്ധതി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്
മയക്കുമരുന്നിനെതിരെ ശക്തമായ പരിശോധന നടത്തും. മയക്കുമരുന്ന് ഉറവിടം കണ്ടെത്താൻ നടത്തും. സ്കൂളുകൾ തുറക്കുന്നതിന് മുമ്പ് നടപടി തുടങ്ങും. കേരളത്തിന് പുറത്തുനിന്നും ലഹരിവസ്തുക്കൾ വരുന്നുണ്ട്. ഇത് തടയാൻ ഇതര സംസ്ഥാന പൊലീസുമായി സംസാരിക്കും. സംസ്ഥാന പൊലീസ് മേധാവി മറ്റു സംസ്ഥാനങ്ങളിലെ ഡിജിപി മാരുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയമത്തെ വെല്ലുവിളിക്കുന്ന ആളുകളെ വെറുതെ വിടില്ല. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ പ്രവർത്തിക്കുന്നവർക്കെതിരെ ശക്തമായി നടപടി. ജനമൈത്രി പൊലീസ് ശക്തിപ്പെടുത്തും. സ്റ്റുഡൻസ് പൊലീസിന് കൂടുതൽ പ്രാധാന്യം നൽകും. ട്രാഫിക് അപകടങ്ങൾ കുറയ്ക്കാൻ പുതിയ സംവിധാനങ്ങൾ കൊണ്ടുവരും. പൊലീസ് ട്രെയിനിങ് സിലബസ് പരിഷ്കരിക്കും. മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് പരിശീലനം നൽകും. സൈബർ കുറ്റകൃത്യം ഗൗരവത്തോടെ കാണുന്നു. സാങ്കേതികമായ പരിമിതികൾ ഉണ്ട്. സൈബർ ക്രൈം നേരിടുന്നതിന് പ്രത്യേക സൗകര്യങ്ങൾ കൊണ്ട് വരും. ഓപ്പറേഷൻ കുബേരയിൽ ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
മുൻ മുഖ്യമന്ത്രിയുടെ നവകേരള യാത്രയിൽ പ്രതിഷേധിച്ചവർക്ക് മർദനമേറ്റ സംഭവം നിർഭാഗ്യകരമാണെന്നും എസ്ഐടി അന്വേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ട് കിട്ടിയശേഷം തുടർനടപടി. കേസിൽ എഡിജിപിക്കെതിരായിട്ടുള്ള ആരോപണത്തിൽ ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും റിപ്പോർട്ട് വരട്ടെയെന്നും ചെന്നിത്തല.
സ്റ്റേഷൻ ചുമതല എസ്ഐമാർക്ക് നൽകുന്നതിൽ പഠനം നടത്തും. പൊലീസ് ആസ്ഥാനത്തെ എഡിജിപിക്ക് പഠനച്ചുമതല. റിപ്പോർട്ട് ലഭിച്ച ശേഷം അന്തിമ തീരുമാനം. ഒരു പാർട്ടിക്കാരും പൊലീസുകാരെ ഭീഷണിപ്പെടുത്തരുത്. അങ്ങനെ ചെയ്താൽ നടപടി ഉണ്ടാകും. കാഫിർ സ്ക്രീൻഷോട്ടിൽ പാറക്കൽ അബ്ദുല്ലയുടെ നിവേദനം കിട്ടിയെന്നും എസ്ഐടി അന്വേഷണം പരിശോധിച്ചു വരികയാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
Post a Comment