കട്ടാങ്ങൽ : ചാത്തമംഗലം
ഗ്രാമ പഞ്ചായത്തിൽ ചൂലൂർ കുടുംബരോഗ്യകേന്ദ്രത്തിൻ്റ കീഴിൽ ശുചിത്വ പരിശോധനയും കുടിവെള്ള ഗുണ നിലവാര നിർണയവും നടത്തി.
ചാത്തമംഗലം -REC, പുള്ളവൂർ,കമ്പനിമുക്ക്,കട്ടാങ്ങൽ എന്നീ പ്രദേശങ്ങളിലെ ഹോട്ടൽ , ബേക്കറി, കൂൾബാർ,സൂപ്പർമാർക്കറ്റ്,സ്വിമ്മിങ് പൂൾ, സ്കൂൾ,വ്യാപാര സ്ഥാപനങ്ങളിലെ കുടിവെള്ളം എന്നിവയിലാണ് പരിശോധന നടത്തിയത്.
പുകയില വിൽപനയിലെ മാന ദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നും പരിശോധിച്ചു. 4 സ്ഥാപനങ്ങൾക്ക് പൊതുജന ആരോഗ്യ നിയമ പ്രകാരം നോട്ടീസ് നൽകി.COTPA നിയമപ്രകാരം ചില സ്ഥാപനങ്ങൾക്ക് പിഴയും ഈടാക്കി.പരിശോധനക്ക് ചൂലൂർ കുടുംബരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ Dr :ചിത്ര പി വി നേതൃത്വം നൽകി.ഹെൽത്ത് ഇൻസ്‌പെക്ടർ പ്രമോദ്. കെ. എം.
ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മാരായ അബ്ദുൾ ഹക്കീം. കെ. പി, സുധീർ എം എന്നിവരും പങ്കെടുത്തു.
Post a Comment