കെ എം ഒ കോളേജിൽ സ്മാർട് ഹാൾ ഉദ്ഘാടനം ചെയ്തു.



കൊടുവള്ളി : കെ എം ഒ ആർട്സ് ആൻഡ് സയൻസ് കോളേജിൽ നവീന സൗകര്യങ്ങളോടു കൂടിയ സ്മാർട്ട് ഹാൾ അഡ്വ. പി. ടി. എ . റഹീം ( പ്രസിഡന്റ്, കെ എം ഒ ഇൻസ്റ്റിറ്റ്യൂഷൻസ് ) ഉദ്ഘാടനം ചെയ്തു .കാലാനുസൃതമായി കോളേജിലെ സൗകര്യങ്ങൾ ഉയർത്തിക്കൊണ്ട് വരേണ്ടതുണ്ടെന്നും അതിനു വേണ്ട എല്ലാ പരിശ്രമങ്ങളും ഉണ്ടാവുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു.


 പരിപാടിയിൽ പ്രൊഫ: മുഹമ്മദലി ഒ കെ ( ചെയർമാൻ , കോളേജ് ഭരണ സമിതി) അധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ. മുഹമ്മദലി ടി. സ്വാഗതം ആശംസിച്ചു. കോതൂർ മുഹമ്മദ് മാസ്റ്റർ, ടി കെ മുഹമ്മദ് മാസ്റ്റർ, പി കെ മൊയ്തീൻ കുട്ടി ഹാജി, കെ കെ സുബൈർ , ഡോ. സി കെ അഹമ്മദ് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris