തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രഖ്യാപിച്ച വാഹനമോഡിഫിക്കേഷനുമായി ബന്ധപ്പെട്ട്, റിപ്പോര്‍ട്ട് തയ്യാറാക്കല്‍ വേഗത്തിലാക്കി മോട്ടോര്‍ വാഹന വകുപ്പ്.
ശാസ്ത്രീയ പഠനം ഉള്‍പ്പെടുത്തിയാകും റിപ്പോര്‍ട്ട്. അടുത്ത മന്ത്രിസഭായോഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. ഏതൊക്കെ മോഡിഫിക്കേഷന്‍ അനുവദിക്കാം എന്നത് പ്രത്യേകം ക്ലാസ്സിഫൈ ചെയ്യും. റോഡ് സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കിയാകും മോഡിഫിക്കേഷന്‍ അനുവദിക്കുക. ഗതാഗത കമ്മീഷണറുടെ നേതൃത്വത്തിലാണ് പഠനം നടക്കുന്നത്.
കേന്ദ്ര മോട്ടോര്‍വാഹന നിയമവും സുപ്രീംകോടതി വിധിയും വെല്ലുവിളിയാണ്. റോഡ് സുരക്ഷയും പരിസ്ഥിതിയും പരിഗണിക്കാതെയുള്ള ഇളവ് അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിലെ വകുപ്പ് 52 മറികടക്കുന്ന ചട്ടം സംസ്ഥാനത്തിന് ഉണ്ടാക്കാനാകില്ലെന്ന് അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വാഹനനിര്‍മാതാക്കള്‍ അനുവദിക്കുന്നതിനപ്പുറമുള്ള രൂപമാറ്റം വാഹനത്തില്‍ അനുവദിക്കാനാകില്ലെന്ന് 1988-ലെ മോട്ടോര്‍വാഹന നിയമം വകുപ്പ് 52-ല്‍ വ്യക്തമാക്കുന്നുണ്ട്. വാഹന മോഡിഫിക്കേഷന്‍ തടഞ്ഞ 2006-ലെ ഉത്തരവിനെതിരെ ഹൈക്കോടതി ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് റദ്ദ് ചെയ്ത് മോഡിഫിക്കേഷന്‍ വിലക്ക് സുപ്രീംകോടതി 2019-ല്‍ ഉത്തരവ് പുറുപ്പെടുവിച്ചിരുന്നു.
Post a Comment