കണ്ണൂര്‍: അഴീക്കോട് പുന്നക്കപ്പാറയില്‍ പടക്കം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ എട്ട് വയസുകാരന് ദാരുണാന്ത്യം.പുന്നക്കപ്പാറ കുഞ്ഞിക്കിഴക്കയില്‍ വീട്ടില്‍ അമന്‍ ആണ് മരിച്ചത്.
പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയോടനുബന്ധിച്ച് നടത്തിയ ആഘോഷ പരിപാടികള്‍ക്ക് ശേഷമാണ് അപകടം സംഭവിച്ചത്. കണ്ണുര്‍ ജില്ലയിലെ അഴീക്കോട് പുന്നക്കപ്പാറയിലെ കോണ്‍ഗ്രസ് ഓഫിസിന് സമീപം ഇന്ന് രാവിലെയായിരുന്നു സംഭവം.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവിടെ പടക്കം പൊട്ടിച്ചിരുന്നു. ഇവര്‍ പിരിഞ്ഞുപോയ ശേഷം പൊട്ടാതെ കിടന്ന പടക്കങ്ങള്‍ അമാനും സുഹൃത്തുക്കളും ചേര്‍ന്ന് പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പൊലിസ് പറയുന്നു.
തീ കൊളുത്തി എറിഞ്ഞ പടക്കത്തില്‍ ഒന്ന് അമാന്റെ കഴുത്തില്‍ വീണ് പൊട്ടുകയായിരുന്നു. സ്ഫോടനത്തില്‍ കഴുത്തിന് ഗുരുതരമായി പരുക്കേറ്റ അമനെ ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ മറ്റ് മൂന്ന് കുട്ടികള്‍ക്കും നിസാര പരുക്കേറ്റിട്ടുണ്ട്.
Post a Comment