കോഴിക്കോട് എക്സൈസ്
എൻഫോഴ്സ്മെൻ്റ് & ആൻ്റീ നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി വിദ്യാലയങ്ങൾ തുറക്കുന്നതിൻ്റെ മുനോടിയായി നടത്തിയ പരിശോധനയിൽ കുന്ദമംഗലം ലോഡ്ജിൽ വെച്ച് 5.1398 ഗ്രാം മെത്താംഫിറ്റമിൻ കൈവശം വെച്ച കുറ്റത്തിന് കോഴിക്കോട് താലൂക്കിൽ കുറ്റിക്കാട്ടൂർ പാലാട്ട് താഴം വീട്ടിൽ ബാബു എന്ന് വിളിക്കുന്ന സുഹൈൽ പി ടി(42) എന്നയാളെ കോഴിക്കോട് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്‍റ് ആന്‍റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് ഇൻസ്‌പെക്ടർ ശരത് എസ്സും പാർട്ടിയും ചേർന്ന് പിടികൂടി.
യുവാക്കളെയും വിദ്യാർത്ഥികളെയും ലക്ഷ്യം വെച്ച് വിവിധ സ്ഥലങ്ങളിൽ റൂമെടുത്ത് MDMA വില്പന നടത്തുന്നതാണ് പ്രതിയുടെ രീതി. മുൻപും കഞ്ചാവ് കേസിൽ പിടിയിലായിട്ടുണ്ട്. പാർട്ടിയിൽ കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ ഷാജു സി പി . ജിത്തു . പി പി, അജിത് പി. അഷിൽദ് പി. എസ്സ് വനിതാ സിവില്‍ എക്സൈസ് ഓഫീസർ അമല്‍ഷാ കെ പി, പ്രിവന്‍റീവ് ഓഫീസര്‍ ഗ്രേഡ് ജിജു കെ. എൻ എന്നിവർ ചേർന്ന് പിടികൂടിയ പ്രതിയെ ബഹു കുന്ദമംഗലം കോടതി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.
Post a Comment