തിരുവനന്തപുരം : ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കാത്തിരിപ്പിന് വിരാമമിട്ട് ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം മെയ് 15-ന് പ്രഖ്യാപിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാകും ഔദ്യോഗികമായി ഫലപ്രഖ്യാപനം നടത്തുക.
ഫലപ്രഖ്യാപനത്തിന് പിന്നാലെ വിദ്യാർത്ഥികൾക്ക് വിവിധ ഔദ്യോഗിക വെബ്സൈറ്റുകൾ വഴിയും മൊബൈൽ ആപ്പുകൾ വഴിയും വ്യക്തിഗത ഫലം അറിയാൻ സാധിക്കും. എസ്.എസ്.എൽ.സി ഫലത്തോടൊപ്പം തന്നെ ടി.എച്ച്.എസ്.എസ്.എൽ.സി, എ.എച്ച്.എസ്.എസ്.എൽ.സി ഫലങ്ങളും അന്നേ ദിവസം തന്നെ പുറത്തുവരും.
വിജയികൾക്ക് ഉപരിപഠനത്തിനായുള്ള പ്ലസ് വൺ പ്രവേശന നടപടികൾ മെയ് അവസാന വാരത്തോടെ ആരംഭിക്കുമെന്നാണ് സൂചന.
*ഫലം ലഭ്യമാകുന്ന പോർട്ടലുകൾ:*
*results.kite.kerala.gov.in*
* *prd.kerala.gov.in*
* *examresults.kerala.gov.in*
* *keralaresults.nic.in*
PRD Live, സഫലം, 'നമ്മുടെ കേരളം' എന്നീ മൊബൈൽ ആപ്പുകളിലൂടെയോ പരിശോധിക്കാം. പരീക്ഷാഫലം അറിയാൻ രജിസ്ട്രേഷൻ നമ്പറും ജനനതീയതിയും ആവശ്യമാണ്.
Post a Comment