തിരുവനന്തപുരം: മന്ത്രിസഭ രൂപീകരണത്തിൽ സർപ്രൈസ് എൻട്രിയുമായി കൽപ്പറ്റ എം.എൽ.എ ടി. സിദ്ദീഖും യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഒ.ജെ. ജനീഷും. വനം വകുപ്പ് ടി. സിദ്ദീഖിനും യുവജന ക്ഷേമം ജനീഷിനുമാണ് അനുവദിച്ചെന്നാണ് വിവരം. വയനാടിനൊരു മന്ത്രി എന്ന പരിഗണനയാണ് സിദ്ദിഖിന് തുണയായത്. മന്ത്രിമാരും വകുപ്പുകളും ഉടൻ വാർത്താസമ്മേളനത്തിൽ അറിയിക്കും.
മന്ത്രിസഭ രൂപീകരണത്തിന് അനുമതി തേടി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഗവർണറെ ലോക്ഭവനിൽ എത്തി കണ്ടു. നാളെ രാവിലെ പത്ത് മണിക്കാണ് സത്യപ്രതിജ്ഞ. ചില മന്ത്രിമാരുടെ കാര്യത്തിൽ തർക്കങ്ങൾ നിലനിന്നിരുന്നെങ്കിലും അവസാന നിമിഷം എല്ലാം പരിഹരിച്ചെന്നാണ് വിവരം. ഘടകകക്ഷികളുടെ കാര്യത്തിൽ നേരത്തെ തീരുമാനമായിരുന്നു.കോൺഗ്രസ് മന്ത്രിമാർ: വി.ഡി. സതീശൻ (മുഖ്യമന്ത്രി, ധന വകുപ്പ്, തുറമുഖം, നിയമം) തിരുവഞ്ചൂർ രാധാകൃഷ്ണൻ (സ്പീക്കർ) രമേശ് ചെന്നിത്തല (ആഭ്യന്തരം, വിജിലൻസ്), കെ.മുരളീധരൻ (വൈദ്യുതി), സണ്ണിജോസഫ് (റവന്യൂ), എ.പി.അനിൽകുമാർ (ആരോഗ്യം), പി.സി.വിഷ്ണുനാഥ് (ടൂറിസം, സാംസ്കാരികം), ടി. സിദ്ദീഖ് (വനം) ബിന്ദു കൃഷ്ണ (വനിത, സാമൂഹിക ക്ഷേമം) ഒ.ജെ. ജനീഷ് (യുവജന ക്ഷേമം) റോജി എം. ജോൺ (കായികം)സി.പി. ജോൺ (ഗതാഗത വകുപ്പ്)
Post a Comment