കട്ടാങ്ങൽ : ദീർഘകാലത്തെ സേവനത്തിനുശേഷം വിരമിക്കുന്ന അംഗനവാടി
ടീച്ചർമാർക്ക് ചാത്തമംഗലം പഞ്ചായത്ത് ഊഷ്മളമായ യാത്രയയപ്പ് നൽകി. കുരുന്നുകൾക്ക് അക്ഷരവെളിച്ചവും സ്നേഹവും പകർന്നുനൽകി ഔദ്യോഗിക ജീവിതത്തിൽ നിന്നും പടിയിറങ്ങുന്ന പ്രിയപ്പെട്ട അധ്യാപകരെയും സഹായികളെയും ചടങ്ങിൽ ആദരിച്ചു.പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് എംകെ നദീറ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് അനീഷ് എംകെ അധ്യക്ഷനായി.
വിവിധ അംഗനവാടികളിൽ നിന്നും വിരമിക്കുന്ന എട്ടോളം ടീച്ചർമാർക്ക് പഞ്ചായത്ത് ഉപഹാരം നൽകി ആദരിച്ചു.
പ്രകാശിനി,ഖദീജ,ഭാർഗവി,ആമിന,ദേവയാനി,ശാന്തകുമാരി,ലീല,ഗോമതി എന്നീ ടീച്ചർമാരാണ് വിരമിക്കുന്നത്.
ചടങ്ങിൽ സെക്രട്ടറി അഞ്ചന വിൻസെൻ്റ്,സിഡിപിഒ ജയശ്രീ,സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സലിം കുന്നത്ത്,സലീന നൂറുദ്ധീൻ,മെബർമാരായ ഷിജുലാൽ,അജിത് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു .ഐസിഡിസി സൂപ്പർവൈസർ സുലോചന സ്വാഗതം പറഞ്ഞു.
Post a Comment