കോഴിക്കോട് ബീച്ചീൽ ദുർഗന്ധം വമിപ്പിക്കുന്നത് ആര്??



 കോഴിക്കോട് : 
മലബാറിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ കോഴിക്കോട് ബീച്ച് വേനൽ കാല അവധി ആഘോഷം അവസാനിക്കുന്ന ഈ സമയത്തും ചൂടും മഴയും സമ്മിശ്രമായ കാലാവസ്ഥയിലും ധാരാളം സഞ്ചരികൾ ആണ് ഇവിടെ എത്തുന്നത്. അവർക്ക് നടുവിലേക്കാണ് കോഴിക്കോട് കോർപറേഷന്റെ ദുർഗന്ധ വാഹിനി തുറന്നു വെച്ചിരിക്കുന്നത്. 



കണ്ണിന് കുളിരായി കടലമ്മയും ശരീരത്തിനും മനസ്സിനും തണുപ്പായി കടൽ കാറ്റും സംഗമിക്കുന്ന കോഴിക്കോട് കടൽ തീരം നാസാരന്ദ്രങ്ങൾക്ക്  അത്ര സുഖമുള്ള ഗന്ധം അല്ല സമ്മാനിക്കുന്നത്. ഈ വിഷയം നിരവധി തവണ റിപ്പോർട്ട് ചെയ്തെങ്കിലും കോർപറേഷന്റെ ഭാഗത്തു നിന്നും അനുകൂലമായ നടപടികൾ ഇനിയും വന്നിട്ടില്ല.

റിപ്പോർട്ട് by സഫറുള്ള കൂളിമാട്

Post a Comment

Previous Post Next Post
Paris
Paris