തിരുവനന്തപുരം ∙ എസ്എസ്എൽസിയിൽ ഉപരി പഠന യോഗ്യത നേടാനാകാത്തവർക്കായി സേ പരീക്ഷ ജൂൺ 10 മുതൽ 17 വരെ നടക്കും.
പരീക്ഷ എഴുതിയ സ്കൂളുകളിലെ പ്രഥമാധ്യാപകർക്ക് ഇന്നു മുതൽ 22 വരെ അപേക്ഷ നൽകാം. പരീക്ഷാഭവൻ വെബ്സൈറ്റിൽ നിന്ന് ഫോം ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ച് പരീക്ഷാ ഫലത്തിന്റെ പ്രിന്റൗട്ടും ഫീസും അടക്കമാണ് നൽകേണ്ടത്.
ഓരോ വിഷയത്തിനും 100 രൂപയാണ് ഫീസ്. 3 വിഷയങ്ങൾക്ക് വരെ സേ പരീക്ഷ എഴുതാം. ആരോഗ്യ പ്രശ്നങ്ങൾ, ഉറ്റവരുടെ മരണം തുടങ്ങിയവ മൂലം പരീക്ഷ എഴുതാനാകാതെ വന്നവർക്കും യുദ്ധ സാഹചര്യത്തിൽ പരീക്ഷ നടത്താത്ത ഗൾഫ് രാജ്യങ്ങളിലെ കുട്ടികൾക്കും മൂന്നിലേറെ വിഷയങ്ങൾ എഴുതാനാകും.
ഇതിന്റെ സാക്ഷ്യപത്രങ്ങൾ പരീക്ഷാ കേന്ദ്രങ്ങളിലെ ചീഫ് സൂപ്രണ്ട് സാക്ഷ്യപ്പെടുത്തണം. ജൂൺ അവസാന വാരം ഫലം പ്രഖ്യാപിക്കും. സേ പരീക്ഷയിൽ പുനർ മൂല്യനിർണയമില്ല.
Post a Comment