യാത്രയയപ്പ് നടത്തി



ചാത്തമംഗലം പഞ്ചായത്തിലെ വാർഡ് 5 കളൻതോട് അങ്കണവാടിയിൽ 15 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം പടിയിറങ്ങുന്ന ഹെൽപ്പർ ആമിന താത്തക്ക് അങ്കണവാടി കമ്മിറ്റിയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടന്ന സമുചിതമായ യാത്രയയപ്പ് യോഗം കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഫസീല ഉദ്ഘാടനം ചെയ്തു,


 വാർഡ് മെമ്പർ സലീന നൂറുദ്ദീൻ അധ്യക്ഷത വഹിച്ചു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് 
എം കെ അനീഷ് മുഖ്യാതിഥിയായി പങ്കെടുത്തു. മഹല്ല് പ്രസിഡണ്ട് പിലാശ്ശേരി അബ്ദുറഹിമാൻ ഹാജി, വാർഡ് സി.ഡി.എസ് ചെയർപേഴ്സൺ, ജാസ്മിൻ പരപ്പൻകുഴി ആശാവർക്കർ വിജി ,പി നുസ്രത്ത്, സിദ്ദീഖ് മാസ്റ്റർ ,മരക്കാർ പി വി, സൈതു മുടപ്പനക്കൽ, ജമാൽ മാസ്റ്റർ ,ഷബീബ ടീച്ചർ ,മൈമൂന, പി വി ബഷീർ ,രാമഭായ്, റസിയ ടി പി. റൈഹാനത്ത് ,മൈമൂന പാലിയിൽ തുടങ്ങിയവർ സംസാരിച്ചു കുടുംബശ്രീ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, രക്ഷിതാക്കൾ, ടീച്ചർമാർ എന്നിവർ ഉപഹാരങ്ങൾ നൽകി പി കെ ഹഖീം മാസ്റ്റർ കളൻതോട് സ്വാഗതവും അസ്മാബി ടീച്ചർ നന്ദിയും പറഞ്ഞു ആമിന താത്ത മറുപടി പ്രസംഗം നടത്തി

Post a Comment

Previous Post Next Post
Paris
Paris