അഫ്സൽ - അൽ - ഉലമ (പ്രിലിമിനറി) പ്രവേശനം 2026



കാലിക്കറ്റ് സർവകലാശാല 2026 - 2027 അധ്യയന വർഷത്തേ അഫ്സൽ - അൽ - ഉലമ ( പ്രിലിമിനറി ) പ്രോഗ്രാം പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 10. അപേക്ഷ ഫീസ് : എസ്.സി. / എസ്.ടി. - 220 രൂപ, മറ്റുള്ളവർ - 520 രൂപ. ഫീസടച്ചതിന് ശേഷം പ്രിൻ്റൗട്ട് എടുക്കേണ്ടതാണ്. 


പ്രിൻ്റൗട്ട് എടുക്കുന്നതോടെ മാത്രമേ അപേക്ഷ പൂർണമാകൂ. തിരുത്തലുകൾ വരുത്തുന്നതിന് വേണ്ടി ‘എഡിറ്റ്’ സൗകര്യം ഉപയോഗിക്കുന്നവർ വീണ്ടും വിവരങ്ങൾ നൽകി അപേക്ഷ പൂർത്തീകരിച്ചു പുതിയ പ്രിൻ്റൗട്ട് എടുക്കേണ്ടതാണ് അല്ലാത്ത പക്ഷം അലോട്ട്മെന്റ് പ്രക്രിയയിൽ നിന്ന് പുറത്താകും. പ്രിൻ്റൗട്ട് സർവകലാശാലയിലേക്ക് അയക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 0494 2407016, 2407017, 2660600.


Post a Comment

Previous Post Next Post
Paris
Paris