ചായ, കാപ്പി എന്നിവയ്ക്കു 20% വരെ വില വർധനവ്; ഇന്ധനവിലയും ഉയർന്നതോടെ ജീവിതച്ചെലവേറും


കോഴിക്കോട്:പാചകവാതക വിലവർധനയ്ക്കു പിന്നാലെ ഇന്ധനവിലയും വർധിച്ച സാഹചര്യത്തിൽ നിത്യോപയോഗ സാധനങ്ങളുടെയും വില വർധിക്കുന്നതു കീശ കാലിയാക്കും. പാചകവാതക വിലവർധന കാരണം ഹോട്ടലുകൾ ഭക്ഷ്യവസ്തുക്കളുടെ വില കൂട്ടി. ചായ, കാപ്പി എന്നിവയ്ക്കു 20% വരെ വില വർധിച്ചു. ചെറുകടികൾക്കും വില കൂട്ടി. ഇന്ധന വിലവർധന ഉണ്ടായതോടെ മറ്റു ഭക്ഷ്യവസ്തുക്കളുടെയും വില വർധിക്കും. പരിപ്പ്, ചെറുപയർ തുടങ്ങിയ ധാന്യങ്ങൾ കൂടുതൽ എത്തുന്നത് മഹാരാഷ്ട്രയിൽ നിന്നും കർണാടകയിൽ നിന്നുമാണ്. വലിയുള്ളി നാസിക്കിൽ നിന്നാണു വരുന്നത്.


ആന്ധ്ര, കർണാടക, തമിഴ്നാട്, ബംഗാൾ, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നാണ് അരിയുടെ വരവ്. പച്ചക്കറി എത്തുന്നതു കർണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും. ഇന്ധന വിലവർധന കാരണം ലോറി വാടകയും കൂടും. അതോടെ ഈ വക സാധനങ്ങളുടെയെല്ലാം വില ഉയരും. നിർമാണ സാമഗ്രികളിൽ പലതും ഇതരസംസ്ഥാനങ്ങളിൽ നിന്നു വരുന്നുണ്ട്. അവയുടെ വിലയും വർധിക്കും._ _നിത്യോപയോഗ സാധനങ്ങളുടെ വിലവർധന കാരണം തൊഴിലാളികളുടെ കൂലിയും വർധിപ്പിക്കേണ്ടി വരും. അതോടെ നിർമാണ മേഖലയിൽ മൊത്തം ചെലവ് 25 ശതമാനത്തിലേറെ വർധിക്കാൻ സാധ്യതയുണ്ട്.

Post a Comment

Previous Post Next Post
Paris
Paris