സംസ്ഥാനത്ത് പവര്‍കട്ട് പ്രഖ്യാപിച്ചു: SMS വഴി മുൻകൂട്ടി അറിയിക്കും, 15 മുതല്‍ 30 മിനിറ്റ് വരെ പവര്‍കട്ട്



സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നേരിടുന്നതിനായി നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താൻ കെഎസ്‌ഇബി തീരുമാനിച്ചു.

നിയന്ത്രണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉപഭോക്താക്കളെ എസ്‌എംഎസ് വഴി മുൻകൂട്ടി അറിയിക്കും. നിലവില്‍ നേരിടുന്ന പ്രസരണ വിതരണ സമ്മർദ്ദം കുറയ്ക്കാനാണ് ഈ നടപടി.


ഏപ്രില്‍ 18ന് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡായ 117.16 ദശലക്ഷം യൂണിറ്റിലെത്തി. ഏപ്രില്‍ 23ന് രാത്രി 10:30-ന് വൈദ്യുതി ആവശ്യകത 6195 മെഗാവാട്ട് വരെയായി ഉയർന്നു. അമിത ഉപഭോഗം മൂലം വിതരണ ശൃംഖല വലിയ സമ്മർദ്ദത്തിലാണെന്നും ചിലയിടങ്ങളില്‍ വോള്‍ട്ടേജ് കുറവ് അനുഭവപ്പെടുന്നുണ്ടെന്നും കെഎസ്‌ഇബി വ്യക്തമാക്കി.

വൈകുന്നേരം 6 മണി മുതല്‍ രാത്രി 11 മണി വരെയുള്ള സമയത്താണ് വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കേണ്ടത്. ഈ സമയത്ത് വിവിധ ഉപകരണങ്ങളുടെ ഉപയോഗം ഒഴിവാക്കാൻ നിർദ്ദേശമുണ്ട്. പമ്പ് സെറ്റ്, ഇൻഡക്ഷൻ സ്റ്റൗ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി, വാഷിംഗ് മെഷീൻ, ഇലക്‌ട്രിക് വാഹനങ്ങളുടെ ചാർജിങ് എന്നിവയാണിത്. എസിയുടെ താപനില 24°C മുതല്‍ 26°C വരെയായി ക്രമീകരിക്കുന്നത് വൈദ്യുതി ലാഭിക്കാൻ സഹായിക്കും. പീക്ക് സമയങ്ങളില്‍ അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റ് ഉപകരണങ്ങളും ഓഫ് ചെയ്യുക.

വൈദ്യുതി അധികമായി വേണ്ട ജോലികള്‍ പകല്‍ സമയത്തോ രാത്രി 11-ന് ശേഷമോ ചെയ്യാൻ ശ്രമിക്കുക. പുറത്തുനിന്ന് വൈദ്യുതി എത്തിച്ചും ആഭ്യന്തര ഉത്പാദനം കൂട്ടിയും പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും കെ എസ്‌ ഇ ബി അറിയിച്ചു.

Post a Comment

Previous Post Next Post
Paris
Paris