മുക്കം : റിസോർട്ടിൽ ഒരു ദിവസം താമസിക്കണം, നീന്തൽ കുളത്തിൽ മുങ്ങി തുടിക്കണം പാർക്കിൽ കളിച്ചുല്ലസിക്കണം എന്ന സ്വപ്നവുമായി താമരശ്ശേരി ചുരം കയറി മാനസിക വെല്ലുവിളികളാൽ പ്രയാസപ്പെടുന്ന വാഴക്കാട് ഗ്രെയ്‌സ് വില്ലയിലെ മക്കളും മുക്കത്തെയും പരിസര പ്രദേശത്തെയും ജീവ കാരുണ്യ പ്രവർത്തകരും, വയനാട് വിസ്റ്റ പാം വ്യൂ റിസോർട്ടിൽ പൂളിൽ മുങ്ങിതുടിച്ചും പാർക്കിൽ ഉല്ലസിച്ചും, രുചികരമായ ഭക്ഷണവും കഴിച്ചു ഒരു ദിവസം ചിലവഴിച്ചു.
നാസർ മാസ്റ്റർ, ശിഹാബുദീൻ പൈക്കരതൊടി, മൊയ്‌തീൻ കുട്ടി കാരമൂല, ഗഫൂർ പൂളപൊയിൽ മുസ്തഫ മുക്കം, പികെ അബ്ദുൽ ഖാദർ ചേന്ദമംഗല്ലൂർ, ഷഫീഖ് ചേന്ദമംഗല്ലൂർ, തൂഫൈൽ പാഴുർ, അജ്മൽ പാഴൂർ, ലൈലാബി മുക്കം,ജസീല മാളിയേക്കൽ,നസീറ ഓമശേരി, സറീന ഗോതമ്പ് റോഡ്, റിയ വാലില്ലപുഴ എന്നിവർ നേതൃത്വം നൽകി.
Post a Comment