കടുത്ത ചൂട്: വ്യാജ സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്


തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ 29 മുതൽ മെയ് 12 വരെ താപനില 45^ ഡിഗ്രി മുതൽ 55^ ഡിഗ്രി വരെ ഉയർന്നേക്കാമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ വ്യാജമാണെന്ന് കേരള പോലീസ് അറിയിച്ചു. 'സിവിൽ ഡിഫൻസ് വകുപ്പ്' എന്ന പേരിൽ പ്രചരിക്കുന്ന ഈ വാട്‌സാപ്പ് സന്ദേശത്തിൽ ചൂട് കാരണം മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കാമെന്നും വാഹനങ്ങളിൽ ഇന്ധനം പൂർണ്ണമായി നിറയ്ക്കരുത് എന്നും നിർദ്ദേശിക്കുന്നുണ്ട്.


 എന്നാൽ കേരളത്തിൽ ഇത്തരമൊരു വകുപ്പില്ലെന്നും സിവിൽ ഡിഫൻസ് എന്നത് അഗ്നിരക്ഷാസേനയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന സന്നദ്ധ സേനയാണെന്നും പോലീസ് വ്യക്തമാക്കി.
ഇത്രയധികം ഉയർന്ന താപനില ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഒരു പ്രവചനവും നടത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ജനങ്ങൾക്കിടയിൽ അനാവശ്യ ഭീതി പരത്തുന്ന ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് പോലീസ് കർശന നിർദ്ദേശം നൽകി. കാലാവസ്ഥയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾക്കായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ (KSDMA) വെബ്സൈറ്റും പേജുകളും മാത്രം ആശ്രയിക്കണമെന്നും അറിയിപ്പിൽ പറയുന്നു.

Post a Comment

Previous Post Next Post
Paris
Paris