ബേപ്പൂരിൽ മത്സ്യബന്ധന ബോട്ടിലെ എൻജിൻ റൂമിൽ വച്ച് ശ്വാസതടസം; മരണം രണ്ടായി



കോഴിക്കോട്: ബേപ്പൂരിൽ മത്സ്യബന്ധന ബോട്ടിലെ എൻജിൻ റൂമിൽ നിന്ന് ശ്വാസം കിട്ടാതെ അബോധാവസ്ഥയിലായി സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ച ഒരാൾ കൂടി മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി റിപൻദാസ് ആണ് മരിച്ചത്. നാല് പേരാണ് എൻജിൻ റൂമിൽ ഇറങ്ങിയതോടെ ശ്വാസതടസം അനുഭവപ്പെട്ട് അബോധാവസ്ഥയിലായത്.



ബംഗാൾ സ്വത്ത് 24 പർഗാന കച്ച് ദ്വീപ് സ്വദേശി ഷഹദേബ് ദാസ് നേരത്തെ മരിച്ചിരുന്നു. അബോധാവസ്ഥയിലായ മറ്റു രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് ബേപ്പൂർ സ്വദേശി വി.ബാബു, ബംഗാൾ സ്വദേശി ഗുണധാർ ദാസ് എന്നിവരാണ് ചികിത്സയിലുള്ളത്.

ബേപ്പൂർ ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ‘ആയിഷ’ എന്ന ബോട്ടിലെ ജീവനക്കാർക്കാണ് അസ്വസ്ഥത ഉണ്ടായത്. ബോട്ടിലുണ്ടായിരുന്ന 12 തൊഴിലാളികളിൽ നാലു പേരാണ് കുഴഞ്ഞുവീണത്.

Post a Comment

Previous Post Next Post
Paris
Paris