പറവകൾക്ക് ഒരു തണ്ണീർകുടം




 മായനാട്: വേനൽ ശക്തമാകുന്നതോടെ ജലാശയങ്ങളും തണ്ണീർത്തടങ്ങളും വറ്റി വരളുമ്പോൾ പറവകൾക്ക് ആശ്വാസമായി തണ്ണീർകുടം ഒരുക്കുകയാണ് എസ്.കെ.എസ്.എസ്.എഫ് മായനാട് യൂണിറ്റ് കമ്മറ്റി. 


  ഈ പദ്ധതിയുടെ മായനാട് യൂണിറ്റ് തല ഉദ്‌ഘാടനം എസ്കെഎസ്എസ്എഫ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് സയ്യിദ് മുബഷിർ ജമലുല്ലൈലി തങ്ങൾ നിർവ്വഹിച്ചു . 
 ഫൈസൽ ഫൈസി മടവൂർ, അസ് ലം നടപ്പാലം, കെ പി റിജാസ്, സി.കെ ഫറാസ്, കെ പി അബ്ബാസ്, ആദിൽ പുനത്തിൽ, അഫ് ലഹ് സി കെ, മുഹമ്മദ് സ്വാലിഹ് തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post
Paris
Paris