കോട്ട റസിഡൻ്റസ് ഹജ്ജ് യാത്രയയപ്പ് നൽകി



കൊടിയത്തൂർ: കോട്ട റസിഡൻ്റ്സ് അസോസിയേഷൻ ഈ  വർഷം പരിശുദ്ധ ഹജ്ജ് കർമ്മം നിർവ്വഹിക്കാൻ പോവുന്ന വനിതാവിംഗ് സാരഥികളായ നഫീസ ഉവി, ശരീഫ എ.പി, കുൽസു കോട്ടമ്മൽ എന്നിവർക്ക് യാത്രയയപ്പ് നൽകി. സർവ്വീസിൽ നിന്ന് വിരമിക്കുന്ന ജി.യം.യു.പി സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് എം.കെ ഷക്കില ടീച്ചർക്ക് ഉപഹാരരവും നൽകി.


യാത്രയയപ്പ് സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി കവിത ടീച്ചർ ഉദ്ഘാടനം ചെയ്തു. മഹല്ല് ഖാദി എം.എ അബ്‌ദുസലാം മാസ്‌റ്റർ ഹജ്ജ് സന്ദേശം നൽകി. ചെയർമാൻ പുതുകുടി ഹുസ്സൻ മാസ്‌റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ജുമൈലത്ത് എം.പി, പ്രേമ ടീച്ചർ, കരിം കൊടിയത്തൂർ, കെ.പി അബ്‌ദുറഹിമാൻ, അബ്‌ദുസമദ് കണ്ണാട്ടിൽ, നജീബ് മാസ്‌റ്റർ, കെ.സാറ ടീച്ചർ എന്നിവർ ആശംസകളർപ്പിച്ചു. സെക്രട്ടറി നാസർ മാസ്‌റ്റർ കണ്ണാട്ടിൽ സ്വാഗതവും മജീദ് കിളിക്കോട്ട് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris