കൂളിമാട് :
ഏപ്രിൽ, മെയ് വേനലവധി കാലം മുഴുവൻ മിക്ക കുട്ടികൾക്കും കളിച്ചു തീർക്കാൻ ഉള്ളതാണെങ്കിൽ അതിൽ നിന്നും വിഭിന്നമായി പുതുതലമുറയിൽ പെട്ട കുറച്ചു കുട്ടികളെങ്കിലും കച്ചവട താല്പര്യവും, ഒഴിവുസമയം ക്രിയാത്മകമായി ചെലവഴിക്കാൻ താല്പര്യമുള്ള കുട്ടികൾ മുതിർന്നവരുടെ പ്രോത്സാഹനവും കൂടി ആകുമ്പോൾ മൊത്തക്കച്ചവടക്കാരിൽ നിന്നും മിഠായി വാങ്ങി വീടുകളിൽ നിന്നും ഉപ്പയെയും ഉമ്മയെയും സോപ്പിട്ട് കുറച്ച് ജ്യൂസും സിപ്പപ്പും എല്ലാം ഉണ്ടാക്കി യാത്രക്കാരെ മാടിമാടി വിളിച്ച് കച്ചവടം ചെയ്യുന്ന ദൃശ്യങ്ങൾ നാടെങ്ങും കാണുമ്പോൾ ഏറെ സന്തോഷം
. മിക്കവാറും കുട്ടികൾ മൊബൈലിൽ റീലും ഗെയിമുമായി സമയം കൊല്ലുമ്പോൾ കൂട്ടുകാരോടൊത്ത് മിഠായി കച്ചവടം നടത്തുന്ന ഇവർ കച്ചവടത്തോടൊപ്പം കുറച്ചൊക്കെ കണക്കും കാര്യവും പഠിക്കുന്നു. സമ്പാദ്യം ശീലം ചുട്ടയിലെ കരസ്ഥമാക്കുന്നു. എന്നുള്ളതിനാൽ ഇത് ഏറെ പ്രോത്സാഹിപ്പിക്കേണ്ടത് തന്നെ.
Post a Comment