അരീക്കരക്ഷേത്രോത്സവം ഏപ്രിൽ 4ന്


കൂളിമാട് : പുണ്യ പുരാതനമായ അരീക്കര വേട്ടക്കൊരു മകൻ ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവം 2026 ഏപ്രിൽ നാലിന് ശനിയാഴ്ച നടത്തുമെന്ന് ക്ഷേത്രം ഭാരവാഹികളായ പുഷ്പരാജൻ അരീക്കര, രാമദാസൻ,  രാജേന്ദ്രരാജ, 
 രാജ്കുമാർ, പ്രേമചന്ദ്രൻ കുളങ്ങോട്ടുകുഴി,ബിജു മഞ്ഞക്കോട്ട് തുടങ്ങിയവർ അറിയിച്ചു. 


നാലാം തീയതി ശനിയാഴ്ച ഉച്ചമുതൽ  ആചാരങ്ങൾ പ്രകാരമുള്ള ഉത്സവം ആരംഭിക്കുമെന്നും ചാത്തമംഗലം തിറയാട്ട കലാസമിതിയുടെ നേതൃത്വത്തിൽ വെള്ളാട്ട്, വിവിധ തിറകൾ തായംബക തുടങ്ങിയവ അരങ്ങേറുമെന്നും ഭക്തർക്കായി അന്നദാനം  ഉണ്ടാവുമെന്നും ഭാരവാഹികൾ അറിയിച്ചു. മതസൗഹാർദ്ദത്തിന് പേരുകേട്ട കൂളിമാട് ഗ്രാമത്തിൽ ഇരുവഴിഞ്ഞിപുഴയോരത്ത് കുടികൊള്ളുന്ന അരീകര വേട്ടയ്ക്കൊരു മകൻ ക്ഷേത്രോത്സവത്തിൽ ഓരോതിറക്കൊപ്പവും  ഊരായ്മക്കാരുടെ ചവിട്ടു താളത്തോടെ  നാട്ടുത്സവമായി ആഘോഷപൂർവമാണ് നടക്കാറുള്ളത് എന്നതാണ് ഇവിടത്തെ പ്രത്യേകത. ഉത്സവത്തിലേക്ക് മുൻകാലങ്ങളിലെ പോലെ എല്ലാവരുടെയും സഹകരണങ്ങൾ ഉണ്ടാവണമെന്നും എല്ലാ ഭക്തജനങ്ങളെയും നാട്ടുകാരെയും ഉത്സവത്തിന് ക്ഷണിക്കുന്നതായും  ഉത്സവ കമ്മിറ്റി ഭാരവാഹികളായ രാധാകൃഷ്ണൻഅരീക്കര,                 രാംമോഹൻ കണ്ണി പറമ്പ് എന്നിവർ മാവൂർ പ്രസ്സ്ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.


Post a Comment

Previous Post Next Post
Paris
Paris