സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 280 രൂപ കുറഞ്ഞു



തിരുവനന്തപുരം:സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ കുറച്ചുദിവസങ്ങളായി തുടർച്ചയായി ഉയർന്നുകൊണ്ടിരുന്ന വിലയിലാണ് ഇന്ന് കുറവുണ്ടായത്. ആൾ കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണം ഒരു പവന് ഇന്ന് 1,11,800 രൂപയാണ് വില.


ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്ന് കുറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിൽ ഒരു പവൻ സ്വർണത്തിന് 1,12,080 രൂപയായിരുന്നു വിപണി വില. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 13,975 രൂപയായപ്പോൾ, 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,485 രൂപയിലെത്തി (പവന് 91,880 രൂപ).

കൂടാതെ 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 8,945 രൂപയും 9 കാരറ്റിന് 5,765 രൂപയുമാണ് ഇന്നത്തെ നിരക്ക്. സ്വർണത്തിനൊപ്പം വെള്ളി വിലയിലും ഇന്ന് നേരിയ കുറവ് പ്രകടമായിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 255 രൂപ എന്ന നിരക്കിലാണ് നിലവിൽ വിപണനം നടക്കുന്നത്.

കഴിഞ്ഞ ജനുവരിയിൽ രേഖപ്പെടുത്തിയ റെക്കോർഡ് വിലയുമായി താരതമ്യം ചെയ്യുമ്പോൾ നിലവിൽ വില കുറവാണെങ്കിലും അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും സ്വർണവിലയെ നിരന്തരം സ്വാധീനിക്കുന്നുണ്ട്

Post a Comment

Previous Post Next Post
Paris
Paris