സംസ്ഥാനത്ത് വേനൽച്ചൂട് കഠിനമായതോടെ കുപ്പിവെള്ള വൽപ്പന കുതിച്ചുയരുന്നു. വെന്തുരുകുന്ന കാലാവസ്ഥയിൽ ദാഹമകറ്റാൻ യാത്രക്കാരും പൊതുജനങ്ങളും കുപ്പിവെള്ളത്തെ ആശ്രയിക്കുന്നത് വർദ്ധിച്ചതോടെ, ഇത് മുതലെടുത്ത് പല വ്യാപാരികളും കൊള്ളവില ഈടാക്കുന്നതായാണ് പരാതി..
ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 13 രൂപയായി സർക്കാർ വില നിശ്ചയിച്ചിട്ടുണ്ടെങ്കിലും (മിക്കയിടത്തും 14 രൂപയാണ് ഈടാക്കാറുള്ളത്), പല ചെറുകിട കച്ചവടക്കാരും 20 രൂപ വരെയാണ് നിലവിൽ ഈടാക്കുന്നത്..
റെയിൽവേ സ്റ്റേഷനുകളിൽ സർക്കാർ നിശ്ചയിച്ച 14 രൂപയ്ക്ക് വെള്ളം ലഭിക്കുമ്പോഴാണ് പുറത്തെ കടകളിൽ ഈ വിലലംഘനം നടക്കുന്നത്. ഹോൾസെയിൽ വിപണിയിൽ ഒരു ലിറ്റർ കുപ്പിക്ക് വെറും എട്ട് രൂപ മാത്രമാണ് വില. കൂടാതെ 12 എണ്ണത്തിന്റെ ഒരു സെറ്റ് വാങ്ങുമ്പോൾ രണ്ട് കുപ്പികൾ സൗജന്യമായി ലഭിക്കാറുമുണ്ട്..
ചുരുക്കത്തിൽ പകുതിയിലധികം ലാഭം ലഭിച്ചിട്ടും ഉപഭോക്താക്കളെ പിഴിഞ്ഞുള്ള വൽപ്പനയാണ് പലയിടത്തും നടക്കുന്നത്. അന്തരീക്ഷ ഊഷ്മാവ് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും എൽനിനോ പ്രതിഭാസം വെല്ലുവിളിയാകുമെന്നുമുള്ള മുന്നറിയിപ്പുകൾ വന്നതോടെ വൻതോതിൽ കുപ്പിവെള്ളം വ്യാപാരികൾ സംഭരിച്ചുവെച്ചിട്ടുണ്ട്..
സർക്കാർ നിശ്ചയിച്ച വിലയേക്കാൾ കൂടുതൽ തുക ഈടാക്കുന്നവർക്കെതിരെ അധികൃതരുടെ ഭാഗത്തുനിന്ന് പരിശോധന കർശനമാക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
Post a Comment