വൈദ്യുതി പ്രതിസന്ധി; 250 മെഗാവാട്ട് വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി



തിരുവനന്തപുരം: കനത്ത വേനൽചൂടിനിടെ സംസ്ഥാനത്തെ വൈദ്യുതി ക്ഷാമത്തിന് താത്കാലിക ആശ്വാസമായി 250 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി ലഭിച്ചു. യൂണിറ്റിന് പരമാവധി 10 രൂപ വരെ ചെലവഴിച്ച് വൈദ്യുതി സ്വന്തമാക്കാനാണ് റെഗുലേറ്ററി കമ്മീഷൻ ഗ്രീൻ സിഗ്നൽ നൽകിയത്.


മെയ് 15 വരെ വൈദ്യുതി വാങ്ങാനാണ് അനുമതി നൽകിയിരിക്കുന്നത്. ഓരോ ആഴ്ചയും ലഭ്യമാകുന്ന വൈദ്യുതിയുടെ അളവും നിരക്കും കമ്മീഷനെ അറിയിക്കണമെന്ന നിബന്ധനയും ഇതോടൊപ്പം നിർദേശിച്ചിട്ടുണ്ട്.

ഇതിനിടെ, സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിങ് തുടരുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഗ്രാമ-നഗര വ്യത്യാസമില്ലാതെ വിവിധ സമയങ്ങളിൽ വൈദ്യുതി മുടക്കം അനുഭവപ്പെടുന്നത് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കുകയാണ്. ‘ലോഡ് റസ്ട്രിക്ഷൻ’ എന്ന പേരിലാണ് നിലവിലെ നിയന്ത്രണങ്ങൾ നടപ്പാക്കുന്നത്. ഒരാഴ്ച മുമ്പ് തന്നെ വടക്കൻ ജില്ലകളിലെ ചില പ്രദേശങ്ങളിൽ വൈദ്യുതി നിയന്ത്രണം ആരംഭിച്ചിരുന്നു.

അതേസമയം, ഔദ്യോഗികമായി ലോഡ് ഷെഡിങ് ആരംഭിച്ചിട്ടില്ലെന്നും വൈദ്യുതി പ്രതിസന്ധി നേരിടാൻ ചില നിയന്ത്രണങ്ങളും ക്രമീകരണങ്ങളും മാത്രമാണ് നടപ്പിലാക്കുന്നതെന്നുമാണ് കെഎസ്ഇബി അധികൃതരുടെ വിശദീകരണം.


Post a Comment

Previous Post Next Post
Paris
Paris