തിരുവനന്തപുരം: കേരളത്തിലെ എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തിരശ്ശീല വീഴും. മാർച്ച് 5-ന് ആരംഭിച്ച പരീക്ഷാ സീസൺ സമാധാനപരമായാണ് പൂർത്തിയാകുന്നത്. ഇനി വിദ്യാർത്ഥികളും രക്ഷിതാക്കളും ഉറ്റുനോക്കുന്നത് മൂല്യനിർണ്ണയത്തിലേക്കും ഫലപ്രഖ്യാപനത്തിലേക്കുമാണ്.
പരീക്ഷാ ബോർഡിന്റെ തീരുമാനപ്രകാരം ഏപ്രിൽ 16-ന് ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം ആരംഭിക്കും. എന്നാൽ, മുൻപ് നിശ്ചയിച്ചിരുന്ന തീയതിയിൽ നിന്നും ഫലപ്രഖ്യാപനം അല്പം വൈകാൻ സാധ്യതയുണ്ടെന്നാണ് സൂചന.
പരീക്ഷ മാർച്ച് 5ന് ആരംഭിച്ചു. സംസ്ഥാനത്തുടനീളം 3,031 കേന്ദ്രങ്ങൾ ആണുള്ളത്. എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി വിഭാഗങ്ങളിലായി 13 ലക്ഷത്തിലധികം പേർ പരീക്ഷ എഴുതി.
Post a Comment