വെള്ളലശ്ശേരി: ഇബ്രാഹിം മുസ്‌ലിയാർ സ്മാരക റിലീഫ് അസോസിയേഷൻ (IMRA) വെള്ളലശ്ശേരി മഹല്ലിലെ മുഴുവൻ വീടുകളിലും പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു.
മഹല്ലിൽ ദീർഘകാലം സേവനമനുഷ്ഠിച്ച മർഹൂം ഇബ്രാഹിം മുസ്‌ലിയാരുടെ സ്മരണാർത്ഥം രൂപീകരിച്ച ഈ സംഘടന വർഷങ്ങളായി ഈ ജീവകാരുണ്യ പ്രവർത്തനം നടത്തിവരുന്നു.
ചെറിയ പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി മഹല്ലിലെ എല്ലാ കുടുംബങ്ങൾക്കും സന്തോഷമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കിറ്റുകൾ വിതരണം ചെയ്തത്. പെരുന്നാൾ ദിനത്തിൽ ആവശ്യമായ ബിരിയാണി അരി, സവാള, നെയ്യ്, സേമിയം എന്നിവയുൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളാണ് കിറ്റിൽ ഉൾപ്പെടുത്തിയിരുന്നത്

Post a Comment