വെള്ളലശ്ശേരി: 2025-26 അധ്യയന വർഷത്തെ സമസ്ത പൊതുപരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വെള്ളലശ്ശേരി ദാറുസ്സലാം മദ്രസയിലെ വിദ്യാർത്ഥികൾക്ക് ഇബ്രാഹിം ഉസ്താദ് സ്മാരക റിലീഫ് അസോസിയേഷൻ (ഇംറ) കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദനം നൽകി.
മികച്ച വിജയം കൈവരിച്ച പ്രതിഭകൾക്ക് ചടങ്ങിൽ മൊമെൻ്റോയും ക്യാഷ് അവാർഡും വിതരണം ചെയ്തു.
ദാറുസ്സലാം മദ്രസയിലെ അഞ്ച്, ഏഴ്, പത്ത് ക്ലാസുകളിൽ നിന്നായി മൂന്ന് വിദ്യാർത്ഥികൾക്ക് ടോപ് പ്ലസും ഒൻപത് വിദ്യാർത്ഥികൾക്ക് ഡിസ്റ്റിംഗ്ഷനും ലഭിച്ചു. കൂടാതെ 16 വിദ്യാർത്ഥികൾ ഫസ്റ്റ് ക്ലാസ് കരസ്ഥമാക്കി മികച്ച വിജയം നിലനിർത്തി. ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ച വിദ്യാർത്ഥികളെയാണ് ഇംറ കമ്മറ്റി പ്രത്യേക പുരസ്കാരങ്ങൾ നൽകി ആദരിച്ചത്.

Post a Comment