കടുത്ത ചൂടിന് ആശ്വാസമായി വെള്ളിയാഴ്ച മുതൽ വേനൽ മഴ എത്തും



സംസ്ഥാനം ചുട്ടു പൊള്ളുകയാണ്. ഓരോ ജില്ലകളിലും രണ്ട് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില ഉയർന്നിരിക്കുന്നത്. രാത്രിയെന്നും പകലെന്നും വ്യത്യാസമില്ലാതെ ഭീകരമായ ചൂടാണ് അനുഭവപ്പെടുത്ത്. ഇതിന് ആശ്വാസമായി ഇപ്പോഴിതാ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.


വെള്ളിയാഴ്ച മുതലാണ് സംസ്ഥാനത്ത് വേനൽമഴയ്ക്കുള്ള സാധ്യതയുള്ളതെന്നാണ് പ്രവചനം. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം വേനൽമഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. മാത്രമല്ല, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ വയനാട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


Post a Comment

Previous Post Next Post
Paris
Paris