ചൂലൂർ: 2026-ലെ അഡ്വ. കെ. ഭാസ്കരൻ നായർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ക്യാഷ് അവാർഡിനും സ്വർണ്ണമെഡലിനും അഡ്വ. ധന്യ വി.പി. അർഹയായി. കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ നിന്നും ബി.ബി.എ. എൽ.എൽ.ബി. (BBA LLB) ബിരുദത്തിന് റാങ്ക് കരസ്ഥമാക്കിയ മികവിനാണ് ഈ അംഗീകാരം
.
ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാരിൽ നിന്നും ധന്യ പുരസ്കാരം ഏറ്റുവാങ്ങി. ചൂലൂർ പാലക്കാടി പൈങ്കടവത്ത് ഇല്ലത്ത് ഉണ്ണികൃഷ്ണൻ മാസ്റ്ററുടെയും ശ്രീദേവി അന്തർജ്ജനത്തിന്റെയും മകളാണ് ധന്യ.

Post a Comment