മാങ്ങാനം : വേലങ്ങാട്ട് കണിയാംപറമ്പിൽ പ്രൊഫ.കെ.വി. ഏബ്രാഹാമിൻ്റെ (ബ്രില്ല്യൻ്റ്, പാലാ) ഭാര്യയും സുവിശേഷ പ്രസംഗകയുമായ സിസ്റ്റർ അന്നാ കണ്ടത്തിൽ (78) കർത്തൃസന്നിധിയിൽ പ്രവേശിച്ചു.
സംസ്കാരം മാർച്ച് 10 ചൊവ്വാഴ്ച രാവിലെ 7 മുതൽ ഭവനത്തിലും 9.30 മുതൽ കോട്ടയം ഐപിസി തിയോളജിക്കൽ സെമിനാരിയിലും നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 3ന് കോട്ടയം ചിലമ്പ്രക്കുന്ന് മിസ്‌പാ ഫുൾ ഗോസ്‌പൽ ചർച്ചിൻ്റെ സെമിത്തേരിയിൽ.
തന്മയത്വമാർന്ന പ്രസംഗശൈലിയിലൂടെയും വചനശുശ്രൂഷകളിലൂടെയും വിശ്വാസികൾക്കിടയിൽ ഏറെ ശ്രദ്ധേയയായിരുന്നു. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി കൺവൻഷൻ വേദികളിൽ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
പരേത മിസ്‌പാ ഫുൾ ഗോസ്‌പൽ ചർച്ചിൻ്റെ സ്‌ഥാപക പ്രസിഡന്റും കറ്റോട് പുത്തൻപറമ്പിൽ കണ്ടത്തിൽ വർഗീസ് മാപ്പിളയുടെ മകളുമാണ്.
മക്കൾ: പരേതനായ വിനു വർഗീസ് ഏബ്രഹാം, പാസ്‌റ്റർ അനി ഈപ്പൻ ഏബ്രഹാം (മാർ ബസേലിയോസ് ദേവലോകം) മരുമക്കൾ: മാമങ്കലം പാലത്തിങ്കൽ ബിന്ദു വിനു, പരുത്തുംപാറ താമരശ്ശേരിൽ സൂനം അനി (പള്ളിക്കൂടം സ്‌കൂൾ, കളത്തിൽപ്പടി).
കൊച്ചുമക്കൾ: ക്രിസ്‌റ്റി, സ്നേഹ, ആൻ, അലൻ.
Post a Comment