കട്ടാങ്ങൽ: പ്രദേശത്തെ ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ലക്ഷ്മി വെൽനസ് ക്ലിനിക്ക് കട്ടാങ്ങലിൽ പ്രവർത്തനമാരംഭിച്ചു.
സാധാരണക്കാർക്ക് മിതമായ നിരക്കിൽ മികച്ച ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലിനിക്ക് പ്രവർത്തനം തുടങ്ങിയിരിക്കുന്നത്.
വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് മുനീർ, സെക്രട്ടറി പ്രസന്നകുമാർ, ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ട് എംകെ നദീറ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു.
ജനറൽ ഒ.പി, വിവിധ വിഭാഗങ്ങളിലെ സ്പെഷ്യലിസ്റ്റ് ഒ.പി സേവനങ്ങൾ എന്നിവയ്ക്ക് പുറമെ ഇ.സി.ജി (ECG), നെബുലൈസിംഗ്, ഒബ്സർവേഷൻ സൗകര്യം, സർജിക്കൽ സേവനങ്ങൾ, കോസ്മെറ്റിക്സ് ആൻഡ് സ്കിൻ ക്ലിനിക്ക്, ആധുനിക രീതിയിലുള്ള ലബോറട്ടറി തുടങ്ങി വിപുലമായ സജ്ജീകരണങ്ങളാണ് ക്ലിനിക്കിൽ ഒരുക്കിയിരിക്കുന്നത്.
സ്കിൻ ക്ലിനിക്ക് അടക്കമുള്ള സൗകര്യങ്ങൾ പ്രദേശവാസികൾക്ക് ഏറെ പ്രയോജനകരമാകുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.
ഉദ്ഘാടന ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ. ഷുഹൈബ്, ഹെഡ് നഴ്സ് ശൈലജ, നന്ദ, ശരണ്യ, അസീസ്, രേഖ, മനോഹരൻ, സുബിത, അനന്യ, സന, ഷഹാന, ഗോകുൽ, ശ്രീലക്ഷ്മി, സത്യൻ തുടങ്ങിയവർ പങ്കെടുത്തു. രാവിലെ 10 മണിക്ക് നടന്ന ചടങ്ങിൽ നിരവധി പ്രദേശവാസികളും മറ്റ് കച്ചവടക്കാരും സാക്ഷ്യം വഹിച്ചു. കൂടുതൽ വിവരങ്ങൾക്കും അപ്പോയിന്റ്‌മെന്റുകൾക്കുമായി 9995148149, 8547187741 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Post a Comment