അരീക്കുളങ്ങര: അരീക്കുളങ്ങര ശ്രീ ദേവി ധർമ്മപരിപാലന ട്രസ്റ്റും മുക്കം ധർമ്മഗിരി സെന്റ് ജോസഫ് ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. മാർച്ച് 25 ബുധനാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് ക്യാമ്പ് നടക്കുക.
ക്യാമ്പിൽ പൾമണോളജി, ഗൈനക്കോളജി, ദന്തൽ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുത്താം. രോഗനിർണ്ണയത്തിനായുള്ള ഡോക്ടർ പരിശോധനയ്ക്ക് പുറമെ രജിസ്ട്രേഷൻ, ബ്ലഡ് പ്രഷർ പരിശോധന, ബ്ലഡ് ഷുഗർ പരിശോധന, ശരീര താപനില പരിശോധന എന്നിവ തികച്ചും സൗജന്യമായിരിക്കും. കൂടാതെ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ നേരത്തെ കണ്ടെത്തുന്നതിനായി സ്പൈറോമെട്രി ടെസ്റ്റ് നടത്താനുള്ള സൗകര്യവും ക്യാമ്പിൽ ഒരുക്കിയിട്ടുണ്ട്.
ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി 8547517244 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

Post a Comment