ക്ഷയരോഗ ദിനം - ബോധവൽക്കരണ പരിപാടികൾ ആരംഭിച്ചു.



മുക്കം : മാർച്ച് 24ലോക ക്ഷയരോഗദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി മുക്കം ടി.ബി യൂണിറ്റിന്റെയും സി.എച്ച്സിയുടെയും ആഭിമുഖ്യത്തിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.
സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ ഇ കെ. രൂപ  ഉദ്ഘാടനം ചെയ്തു.
ഹെൽത്ത് സൂപ്പർ വൈസർ
സിജു കെ നായർ
അധ്യക്ഷനായി.


ടി.ബി. യൂണിറ്റ് മെഡിക്കൽ ഓഫിസർ ഡോ: ആർ രഞ്ജു , സീനിയർ ട്രീറ്റ്മെന്റ് സൂപ്പർവൈസർ എം.ടി ശശി ,
എസ് ടി.എൽ എസ്
വി നീതു
എന്നിവർ ക്ലാസ്സെടുത്തു.
പി എച്ച് എൻ സൂപ്പർവൈസർ പി.കെ ഷൈനി,
ഹെൽത്ത് ഇൻസ്പെക്ടർ എം ഹരീഷ്
പി.എച്ച്.എൻ
ബിന്ദു,പി.ആർ ഒ രഞ്ജു ജോർജ്ജ്,നഴ്സിംഗ് ട്യൂട്ടർ  സിയാ സ്കറിയ
പ്രസംഗിച്ചു.
കെ.എം സി.ടി. നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. മാർച്ച് 24 ന് സി.എച്ച്സിയുടെ കീഴിലുള്ള എഫ് എച്ച്.സി കളിലും ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും വിവിധ ബോധവൽക്കരണ പരിപാടികൾ നടത്തും.

Post a Comment

Previous Post Next Post
Paris
Paris