ടോപ് പ്ലസ് ജേതാവിനെ ആദരിച്ചു



 മായനാട്:- സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ നടന്ന സമസ്ത പൊതുപരീക്ഷയിൽ മായനാട് ബിദായത്തുൽ  ഹിദായ മദ്രസയിൽ നിന്നും ടോപ് പ്ലസ് കരസ്ഥമാക്കി മികച്ച വിജയം നേടിയ പി. കെ  ഫാത്തിമ സെഹ്‌റയെ  മായനാട്  ബിദായത്തുൽ  ഹിദായ മദ്രസ മാനേജ്മെന്റ് കമ്മിറ്റി ആദരിച്ചു.


 മഹല്ല് ഖത്തീബ് ഫൈസൽ ഫൈസി മടവൂർ ഉപഹാരം സമർപ്പിച്ചു.
 മദ്രസ പ്രസിഡണ്ട് കെപി സിദ്ധീഖ് അധ്യക്ഷനായി സുലൈമാൻ മുസ്‌ലിയാർ കെ പി മമ്മദ് കോയ, പീടികയിൽ അശ്റഫ്, ഫിറോസ്, പി ജുർസു, സി കെ ഫാറസ്, ആദിൽ പുനത്തിൽ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post
Paris
Paris