അരയൻകോട്: കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ സജീവമായി പ്രവർത്തിച്ചുവരുന്ന എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ ഓർഗനൈസേഷന്റെ (എക്കോ) അരയൻകോട് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രദേശത്തെ നൂറോളം കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു.
കിറ്റ് വിതരണ ചടങ്ങിന്റെ ഉദ്ഘാടനം ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. നദീറ നിർവഹിച്ചു. ചടങ്ങിൽ കെ.എം. മജീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർമാരായ സുബൈദ എ.കെ., സ്മിജ സി.കെ., കൂടാതെ ടി.കെ. അഹമ്മദ് മാസ്റ്റർ, വി.കെ. അബ്ദുള്ള,VK അനസ്,MP സത്താർ മാസ്റ്റർ,ശരീഫ് കാക്കശ്ശേരി, മിസ്ഹബ് ടി.കെ. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എക്കോ ജനറൽ സെക്രട്ടറി ഷാഹിദ് എ.കെ. സ്വാഗതവും നാസർ ടി.കെ. നന്ദിയും രേഖപ്പെടുത്തി
Post a Comment